ഇന്ന് വൈദ്യുതി മുടങ്ങും
മയ്യിൽ: എൽ.ടി ലൈനുകൾ തമ്മിൽ കൂട്ടി മുട്ടാതിരിക്കുന്നതിനുള്ള സ്പേസർ ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (26-04-23 ബുധനാഴ്ച ) രാവിലെ 08:00 മണി മുതൽ വൈകുന്നേരം 3:00 മണി വരെ മയ്യിൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണോത്തൂമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.
മയ്യിൽ:റോഡ് വീതി കൂട്ടുന്ന പ്രവർത്തിയുടെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ സൈഡിലേക്ക് മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ(26-04-23 ബുധനാഴ്ച ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസ് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ പെരിയകോവിൽ, ചാൽ ബീച്ച്, വെള്ളക്കൽ, ബാനു ബോർഡ്സ്, ജനത വുഡ്, മിനി ഇൻഡസ്ട്രി ഏരിയ, ഹാഷ്മി ലൈബ്രറി എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 26 ബുധൻ രാവിലെ 7.15 മുതൽ 12 മണിവരെയും സാലിസ് ഐസ് പ്ലാന്റ്, നഫീസ, അഴിക്കൽ ബസ്സ്റ്റാൻഡ്, പാമ്പാടിയാൽ, സിൽക്ക്, തിട്ടാസ്, നെറ്റ് ഫാക്ടറി, റോക്സി ഐസ് പ്ലാന്റ്, ബിസ്മില്ല, നുച്ചിത്തോട്, ജമായത് സ്‌കൂൾ, മോഹിനി റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ മാതൃഭൂമി സ്റ്റോപ്പ്, പെരിക്കാട് ഭാഗങ്ങളിൽ പ്രിൽ 26 ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെയും തോട്ടട ശ്രീനിവാസ, സൂര്യനഗർ, ഹോളി റോപ്സ്, ചിറക്ക് താഴെ, കെ വി ആർ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.
.ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചോലക്കുണ്ടം, മണക്കാട്ട്, പെരുമ്പാറക്കടവ്, കീയച്ചാൽ, പെരുന്തലേരി, പാറക്കാടി, കൊയ്യം, ആവണക്കോൽ, ബസ്റ്റാന്റ്, ചോയ്സ് മാൾ, കോട്ടൂർ ഐ ടി സി, നോബിൾ, പികെ കോംപ്ലക്സ്, സഫ, സാമ, സമുദ്ര, ശ്രീകണ്ഠാപുരം ജംഗ്ഷൻ എന്നിവിടങ്ങളിൽ ഏപ്രിൽ 26 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


