പാപ്പിനിശ്ശേരി ഗ്രാമോത്സവം ഇന്നുതുടങ്ങും
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്ത് ഗ്രാമോത്സവം ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് ആറിന് മുൻ വ്യവസായമന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കണ്ണൂർ സംഘചേതന അവതരിപ്പിക്കുന്ന ‘ചരട്’ നാടകം അരങ്ങേറും.
26-ന് രാവിലെ കർഷകസെമിനാർ അഡ്വ. പി.സന്തോഷ്‌കുമാർ എം.പി. ഉദ്ഘാടനം ചെയ്യും. ജൈവകീട നിയന്ത്രണം എന്ന വിഷയത്തിൽ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ.കെ.പ്രദീപൻ ക്ലാസെടുക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ ബാലസംഗമം നടക്കും.
കാർഷിക-പുഷ്പ-ഫല പ്രദർശനം, വിപണനം, കുടുംബശ്രീ, വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, വിവിധ സെമിനാറുകൾ, കലാസാംസ്കാരിക പരിപാടികൾ, ഫോട്ടോപ്രദർശനം, സാംസ്കാരിക ഘോഷയാത്ര, കുടുംബശ്രീ ഫുഡ് കോർട്ട് എന്നിവയും ഉണ്ടാകും.
നഴ്സറി കലോത്സവം, കുടുംബശ്രീ അംഗങ്ങൾക്കും വയോജനങ്ങൾക്കുമുള്ള വിവിധ മത്സരങ്ങൾ എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. 30-ന് വൈകീട്ട് നാലിന് ഗ്രാമോത്സവ സമാപനത്തിന്റെ ഭാഗമായി സാംസ്കാരികഘോഷയാത്രയുണ്ടാകും.


