ചെങ്കൽലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
മയ്യിൽ: ചെങ്കല്ല് കയറ്റിവരികയായിരുന്ന ലോറി കയറ്റത്തിൽ പിറകോട്ട് പാഞ്ഞ് മലക്കംമറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മയ്യിൽ നിരത്തുപാലത്തിനു സമീപം പോലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനായി അനുവദിച്ച സ്ഥലത്തിനു സമീപമാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്.
സംഭവത്തിൽ ഡ്രൈവർ ഷറഫുനമ്പ്രത്തിന് (25) സാരമായി പരിക്കേറ്റു. ലോറിയുടെ മുൻഭാഗം തകർന്നു.



Click To Comment