Home KANNUR പട്ടാപ്പകൽ പൂട്ടിയിട്ട വീടുകളിൽ കവർച്ച ‘മിന്നൽ ആസിഫ് ‘പയ്യന്നൂർ പോലീസിൻ്റെ പിടിയിൽ
KANNUR - April 21, 2023

പട്ടാപ്പകൽ പൂട്ടിയിട്ട വീടുകളിൽ കവർച്ച ‘മിന്നൽ ആസിഫ് ‘പയ്യന്നൂർ പോലീസിൻ്റെ പിടിയിൽ

പയ്യന്നൂര്‍: കാറിലെത്തി പട്ടാപ്പകൽ പൂട്ടിയിട്ട വീടുകൾ കുത്തിതുറന്ന് കവർച്ച നടത്തി കടന്നു കളയുന്ന മിന്നൽ ആസിഫ് പയ്യന്നൂർ പോലീസിൻ്റെ പിടിയിലായി.കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഗാർഡൻ വളപ്പിൽ താമസിക്കുന്ന നിരവധി കവർച്ചാ കേസിലെ പ്രതി പി എച്ച് ആസിഫിനെ (21) യാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ.എം വി.ഷീജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോസ് ലിൻ, സിവിൽ പോലീസ് ഓഫീസർമാരായവിജിത്ത്, നൗഫൽ, ചന്ദ്രു എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
കരിവെള്ളൂര്‍ പുത്തൂര്‍ വട്ടപ്പൊയിലില്‍ പട്ടാപ്പകൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയായ ആസിഫിനെ കാഞ്ഞങ്ങാട് വെച്ചാണ് പോലീസ് സംഘം പിടികൂടിയത്. സേ ലോറകാറിലെത്തി പൂട്ടിയിട്ട വീടുകൾ നിരീക്ഷിച്ചാണ് ഇയാൾ ഇരുവടി കൊണ്ട് പൂട്ട് തകർത്ത് കവർച്ച നടത്തുന്നത്. മൊബെൽ ഫോൺ സ്വിച്ച് ഓഫാക്കി ദൂരെ ഒളിപ്പിച്ചു വെച്ച ശേഷം കവർച്ചനടത്തി പോകുമ്പോൾ മൊബെൽ എടുത്ത് സ്ഥലം വിടുകയാണ് പതിവ്. ഇയാൾ മൊബെൽ ഫോൺ എടുത്ത് നടന്നു പോകുന്നത് സംഭവ ദിവസം നാട്ടുകാരിൽ ഒരാൾ കണ്ടിരുന്നു. ഈ വെളിപ്പെടുത്തലാണ് പോലീസ് അന്വേഷണത്തിൽ വഴിതിരിവായത്.
കേസിലെ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട്സിപിഎം പെരളം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പയ്യന്നൂർ ഡിവൈഎസ്.പി.കെ.ഇ.പ്രേമചന്ദ്രന് നിവേദനം നൽകിയിരുന്നു. പിന്നാലെ അന്വേഷണം ഊർജിതമാക്കി പോലീസ് മോഷ്ടാവിനെ പിടികൂടിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കരിവെള്ളൂര്‍ പുത്തൂർ വട്ടപ്പൊയിലിലെ പ്രവാസിയായ ടി.പി. ശ്രീകാന്തിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. 21 പവന്റെ സ്വര്‍ണാഭരണങ്ങളും 4,500 രൂപയും മോഷണം പോയിരുന്നു. ശ്രീകാന്തിന്റെ ഭാര്യയായ അധ്യാപിക ഷീജ യുടെ പരാതിയിൽപയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.ഭര്‍ത്താവ് ഗൾഫിലായതിനാൽ ഷീജയും മകളും മാത്രമാണ് വീട്ടില്‍ താമസം. അധ്യാപികയായ ഷീജ സ്‌കൂള്‍വിട്ട് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത നിലയിൽ കണ്ടത്. വീടിനകത്തെ മുറികളിലെ രണ്ട് അലമാരകള്‍ കുത്തി തുറന്നാണ് രണ്ട് മാല, മൂന്ന് വള, എട്ട് കമ്മല്‍, ഒരു കൈ ചെയിന്‍, രണ്ട് മോതിരം,4,500 രൂപ എന്നിവ മോഷ്ടാവ് കടത്തികൊണ്ടുപോയത്.
മോഷ്ടാവിനെ വിശദമായി ചോദ്യം ചെയ്ത പോലീസ് സംഘത്തിന് മറ്റൊരു കവർച്ചയുടെ നിർണ്ണായക വിവരവും ലഭിച്ചു.കഴിഞ്ഞ ദിവസം പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപം
തനിച്ചു താമസിക്കുന്നഎൽ.ഐ.സി. ഏജൻ്റ് ഗീതാലയത്തിൽ ഇ.വി.സതീരവീന്ദ്രൻ്റെ (71) വീട് കുത്തിതുറന്ന് ഒൻപതര പവൻ്റെ ആഭരണങ്ങൾ കവർച്ച നടത്തിയതും താനാണെന്ന് പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച ആഭരണങ്ങൾ കണ്ണൂരിലെ ജ്വല്ലറിയിൽ വിൽപന നടത്തിയ വിവരവും പുറത്തുവന്നിട്ടുണ്ട്.

രാവിലെ 9 മണിയോടെ വീട് പൂട്ടി പയ്യന്നൂരിലെ എൽ.ഐ.സി.ഓഫീസിലേക്ക് വന്ന സതീരവീന്ദ്രൻ വൈകുന്നേരം 4 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും അതേ സമയം ചീമേനി, ചന്തേര, പഴയങ്ങാടി, കാഞ്ഞങ്ങാട്, കണ്ണൂർ എന്നിവിടങ്ങളിലും ഇയാൾ പട്ടാപ്പകൽ കവർച്ച നടത്തി രക്ഷപ്പെട്ടിട്ടുണ്ട്. പയ്യന്നൂരിലെ വ്യാപാരിയുടെ വീട് കുത്തിതുറന്ന് മൂന്ന് ലക്ഷം രൂപ പട്ടാപ്പകൽ കവർന്ന കേസിലും ഇയാൾ സംശയത്തിൻ്റെ നിഴലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ