Home KANNUR വീട് കുത്തിത്തുറന്ന് 15 പവൻ കവർന്നു
KANNUR - April 21, 2023

വീട് കുത്തിത്തുറന്ന് 15 പവൻ കവർന്നു

കണ്ണൂർ: നഗരമധ്യത്തിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ച 15 പവൻ സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്. കണ്ണോത്തുംചാൽ റോഡിൽ ശ്രീമന്ദിറിൽ നിഷിത്ത് ആനന്ദിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഏപ്രിൽ 14-നും 19-നും ഇടയിലാണ് മോഷണം നടന്നതെന്ന് പരാതിയിൽ പറയുന്നു. 19- നാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. അടുക്കളവാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ടൗൺ ഇൻസ്പെക്ടർ പി.എ.ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.