മ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം; പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു
കുറ്റ്യാട്ടൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.സി ഹരികൃഷ്ണൻ മാസ്റ്റർ പദ്ധതി വിശദ്ദീകരിച്ചു.
കൈറ്റ് അധ്യാപകൻ നിസാം ക്ലാസ് കൈകാര്യം ചെയ്തു. എൻ അനിൽ കുമാർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് സി നിജിലേഷ് സ്വാഗതവും അസി. സെക്രട്ടറി സി എച്ച് ഗോപാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. പ്രസിഡണ്ട് പി.പി റെജി ചെയർമാനും ടി രക്താകരൻ മാസ്റ്റർ കൺവീനറും ടി രാജൻ മാസ്റ്റർ കോർഡിനേറ്ററുമായി 50 അംഗ എക്സികുട്ടീവ് കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് ഏപ്രിൽ 25 മുതൽ 30 വരെയുള്ള തീയ്യതികളിൽ പതിനാറ് വാർഡിലും വാർഡ് തല സംഘാടക സമിതി രൂപീകരണം നടത്തുവാനും തീരുമാനിച്ചു.


