എം.ഡി എം.എ.യുമായി യുവാവ് പിടിയിൽ
തലശേരി: കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നു പിടികൂടാൻ പിൻതുടർന്നെത്തിയ എക്സൈസ് സംഘത്തെ കണ്ട് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് ഇടിച്ചു കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ. മുഴപ്പിലങ്ങാട് എസ്.എൻ.മoത്തിന് സമീപം ആമിനാസ് മൻസിലിൽതാമസിക്കുന്ന ഒമർ സുൻഹറിനെ (35)യാണ്
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷനറിൽ നിന്നും ഈ മെയിൽ വഴി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. കോഴിക്കോട് മാനാഞ്ചിറയിലെ ജില്ല പോലീസ് മേധാവിയുടെ കാര്യാലയത്തിന്റെ കോമ്പൗണ്ടിനുള്ളിൽ വെച്ചാണ് ലഹരി വിരുദ്ധ സ്ക്വാഡിൻ്റെയും, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഉമേഷിന്റെയും സഹായത്തോടെ പ്രതിയെ പിടികൂടിയത്. കാറിൽ നിന്നും 15.061 ഗ്രാം എം.ഡി.എം.എ.എക്സൈസ് സംഘം കണ്ടെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച
കെ.എൽ..43.ജെ..7337 നമ്പർ ഇന്നോവ ക്രിസ്റ്റ കാർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.റെയ്ഡിൽ
കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സുധാകരൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം കെ മോഹൻദാസ്, പ്രിവന്റീവ് ഓഫീസർ പി മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ കെ , ദീപക് കെ, വിവേക് കെ എം, ബൈജു ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ റാണി മോൾ എസ്, ഗ്രേഡ് എസ്.ഐ.മനോജ്, പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) അബ്ദുറഹിമാൻ എന്നിവരും ഉണ്ടായിരുന്നു.


