വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു
ശ്രീകണ്ഠപുരം: വാഹനാപ കടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചുഴലി ചാലിൽ വയലിലെ കുന്നും പുറത്ത് പുതിയപുരയിൽ അബ്ദുൾഖാദർ (48) ആണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. കഴിഞ്ഞ മാസം 25-ന് ഉച്ചയ്ക്ക് ചുഴലിയിൽനിന്ന് ശ്രീകണ്ടാപുരത്തേക്ക് മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ നിടുവാലൂ രിൽവെച്ച് എതിരെ വന്ന ഗുഡ്സ് ഓട്ടോറിക്ഷയു മായി ഇടിക്കുകയായിരുന്നു.റോഡിൽ തെറിച്ചുവീണ്.സാരമായി പരിക്കേറ്റ അബ്ദുൾഖാദറിനെ തളിപറമ്പിലെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വീണ്ടും മംഗ ളൂരുവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യ: നസീമ. മക്കൾ: ഹസീബ് (സൈനികൻ), അസ്ലം, ഫാത്തിമ (വിദ്യാർഥിനി). സഹോദരങ്ങൾ: ആമിന, ഖദീജ, ജമീല, പരേതനായ മുഹമ്മ ദ്കുഞ്ഞി,


