Home KANNUR ജേർണലിസ്റ്റ് വോളി സംഘാടക സമിതി രൂപീകരിച്ചു
KANNUR - April 20, 2023

ജേർണലിസ്റ്റ് വോളി സംഘാടക സമിതി രൂപീകരിച്ചു


കണ്ണൂർ: കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് ജേർണലിസ്റ്റ് വോളി ലീഗ് (ജെവിഎൽ) മേയ് രണ്ടാം വാരം കണ്ണൂരിൽ നടക്കും. പത്രപ്രവർത്തകരുടെ ടീമുകൾക്ക് പുറമെ സിനിമാ- രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അണിനിരക്കുന്ന സെലിബ്രിറ്റി മത്സരങ്ങൾ, പ്രമുഖ പുരുഷ – വനിതാ താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾ എന്നിവയും നടക്കും. സംഘാടക സമിതി രൂപീകരണ യോഗം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, സ്പോർട്സ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ, ഓണററി സെക്രട്ടറി സി. അനിൽകുമാർ, കണ്ണൂർ ഗവ.മെഡിക്കൽ കോളജ് കായികവിഭാഗം മേധാവി ഡോ. പി.പി. ബിനീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തിയറേത്ത്, ബി.പി. റൗഫ്, പ്രസ്ക്ലബ് സെക്രട്ടറി കെ.വിജേഷ്, സ്പോർട്സ് കൺവീനർ പ്രശാന്ത് പുത്തലത്ത്, ട്രഷറർ കബീർ കണ്ണാടിപ്പറമ്പ്, സി. പി. സുരേന്ദ്രൻ , സി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഒ.കെ. വിനീഷ് (ചെയർമാൻ), സുരേഷ്ബാബു എളയാവൂർ, സിജി ഉലഹന്നാൻ (വൈസ് ചെയർമാൻമാർ), കെ.വിജേഷ് (ജനറൽ കൺവീനർ), കബീർ കണ്ണാടിപ്പറമ്പ് (ട്രഷറർ). വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍