സ്ഫോടനം: യുവാവ് അറസ്റ്റിൽ
തലശ്ശേരി: സ്ഫോടനത്തിൽ പരിക്കേറ്റ ബി.ജെ.പി. പ്രവർത്തകൻ എരഞ്ഞോളിപ്പാലത്തിനു സമീപം കച്ചുമ്പ്രത്ത്താഴെ ശ്രുതിനിലയത്തിൽ വിഷ്ണുവിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു ജുഡീഷ്യൽ കസ്റ്റഡിയിൽ ജനറൽ ആസ്പത്രിയിൽ ചികിത്സയിലാണ്.
സ്ഫോടനത്തിൽ വിഷ്ണുവിന്റെ ഒരു കൈപ്പത്തി ചിതറുകയും മറ്റേ കൈയിലെ വിരലുകൾ അറ്റുപോകുകയും ചെയ്തിരുന്നു. ബോംബ് നിർമാണത്തിനിടെ അപകടം സംഭവിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്. വീടിനു സമീപത്തെ പറമ്പിൽ 11-ന് രാത്രിയാണ് സംഭവം നടന്നത്.



Click To Comment