Home KANNUR അഴീക്കോട് ചാൽ ബീച്ചിന് സമീപം കാറ്റാടി മരങ്ങൾക്ക് തുടർച്ചയായി രണ്ടാം ദിവസവും തീപ്പിടിച്ചു
അഴീക്കോട് ചാൽ ബീച്ചിന് സമീപം കാറ്റാടി മരങ്ങൾക്ക് തുടർച്ചയായി രണ്ടാം ദിവസവും തീപ്പിടിച്ചു
അഴീക്കോട്: അഴീക്കോട് ചാലിൽ കടലിനോട് അടുത്ത് തുടർച്ചയായി രണ്ടാം ദിവസവും തീ പടർന്ന് തീപ്പിടിച്ചു., ചാൽ ബീച്ചിന് വലത് ഭാഗത്തുള്ള കാറ്റാടി മരങ്ങൾക്കാണ് തീപ്പിടിച്ചത് എക്കറ്കണക്കിന് കാറ്റാടി മരങ്ങളും കൈതക്കാടുകളുമാണ് തീപ്പിടിത്തത്തിൽ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്നത്, ഇന്നലെ ഇതിന് സമീപത്തും എക്കറുകളോളം തീപ്പിടിച്ചിരുന്നു. എം എൽ എ സുമേഷും സംഘവും, വളപട്ടണം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട് നിലവിൽ ഒരു യൂനിറ്റ് ഫയർഫോഴ്സ് വാഹനം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിച്ച് തീ അണക്കാനുള്ള ശ്രമം നടത്തി വരുന്നു. സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.



Click To Comment