മണൽകടത്ത് പിൻതുടർന്ന് പോലീസ് ടിപ്പർ ലോറി പിടികൂടി
പരിയാരം : അനധികൃത മണൽകടത്ത് പോലീസ് സംഘത്തെ കണ്ട് ലോറിയുമായിരക്ഷപ്പെടാൻ ശ്രമം പോലീസ് പിൻതുടർന്ന് പിടികൂടി. ഡ്രൈവർ ഇരുളിൽ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 1.30 മണിയോടെ കടന്നപ്പള്ളി ചന്തപ്പുരയിൽ വെച്ചാണ് പരിയാരം എസ്.ഐ.കെ.വി.സതീശൻ്റെ നേതൃത്വത്തിൽ ഡ്രൈവർ രാജേഷ്, ഹോം ഗാർഡ് ജനാർദ്ദനൻ എന്നിവരടങ്ങിയ സംഘം മണൽ ലോറി പിടികൂടിയത്.മണൽ കടത്താൻ ഉപയോഗിച്ച കെ.എൽ 86.എ.1128 നമ്പർ ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.



Click To Comment