സ്വത്ത് തർക്കം വീടിന് നേരെ അക്രമം; യുവാവിനെതിരെ കേസ്.
വളപട്ടണം. സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്ന് വീട്ടുവരാന്തയിൽ അതിക്രമിച്ച് കയറി അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചുതകർക്കുകയും ചെയ്ത യുവാവിനെതിരെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു.അഴീക്കൽ തീപ്പെട്ടി കമ്പനിക്ക് സമീപം താമസിക്കുന്ന ഓംകാരത്തിൽ പ്രമോദ് കുമാറിൻ്റെ (57) പരാതിയിലാണ് തീപ്പെട്ടി കമ്പനിക്ക് സമീപത്തെ ഷീജുമോനെ (49) തിരെ പോലീസ് കേസെടുത്തത്.ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Click To Comment