യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഓട്ടോ ഡ്രൈവർക്കെതിരെ കേസ്
പഴയങ്ങാടി. ഓട്ടോയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെഭർതൃമതിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.മാട്ടൂൽജസീന്ത ബിൽഡിംഗിന് സമീപത്തെ ഓട്ടോ ഡ്രൈവർ ചിട്ടിയിൽ മണി മോഹനനെ (53) തിരെയാണ് പോലീസ് കേസെടുത്തത്.
മാട്ടൂൽ നോർത്തിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിൻ്റെ 34 കാരിയായ ഭാര്യയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.ഇക്കഴിഞ്ഞ 10 ന് പകൽപഴയങ്ങാടിയിലെ ആയൂർവേദ ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.നിരന്തരം ഇയാൾ ശല്യം ചെയ്തതിന് പിന്നാലെയാണ് ആയൂർവേദ ആശുപത്രിക്ക് സമീപത്ത് വെച്ച്പീഡിപ്പിക്കാൻ ശ്രമിച്ചത്.പരാതിയിൽ യുവതിയുടെ മൊഴിയെടുത്ത പോലീസ് മാനഭംഗത്തിന് കേസെടുത്ത് പഴയങ്ങാടി പോലീസ്ഇൻസ്പെക്ടർ ടി. എൻ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.അതേ സമയം പീഡന കേസിൽ പ്രതി ചേർക്കപ്പെട്ട ഓട്ടോ ഡ്രൈവർ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.


