Home KANNUR നമ്മുടെ ലൈസന്‍സും സ്മാര്‍ട്ടാകും; ഏഴ് സുരക്ഷ ഫീച്ചറും സ്മാര്‍ട്ട് കാര്‍ഡ് രൂപവുമായി കേരള ലൈസന്‍സ്
KANNUR - April 19, 2023

നമ്മുടെ ലൈസന്‍സും സ്മാര്‍ട്ടാകും; ഏഴ് സുരക്ഷ ഫീച്ചറും സ്മാര്‍ട്ട് കാര്‍ഡ് രൂപവുമായി കേരള ലൈസന്‍സ്

സംസ്ഥാനത്ത് ഏഴ് സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുന്ന പി.വി.സി പെറ്റ്ജി കാർഡിലുള്ള ഡ്രൈവിങ് ലൈസൻസ് നിലവിൽ വരുന്നു. ലൈസൻസിന്‍റെ വിതരണോദ്ഘാടനം ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പു മന്ത്രി കെ.എൻ ബാലഗോപാൽ പി.വി.സി പെറ്റ്ജി ഡ്രൈവിങ് ലൈസൻസ് ഏറ്റുവാങ്ങും. ഗതാഗത മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിയമ മന്ത്രി പി. രാജീവ്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ അനിൽ എന്നിവർ പങ്കെടുക്കും.

ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി.വി.സി പെറ്റ് ജി കാർഡിലുള്ള ലൈസൻസ് ആണ് നിലവിൽ വരുന്നത്. വൈകാതെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുന്നതായിരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സീരിയൽ നമ്പർ, യു.വി എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യു.ആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിങ് ലൈസൻസിനുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സി (MoRTH)ന്‍റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഗാന്ധിജയന്തി ആഘോഷം