Home KANNUR പവർക്കട്ടില്ലാതെ പോകാൻ എല്ലാവരും സഹകരിക്കണം: വൈദ്യുതി മന്ത്രി
KANNUR - April 19, 2023

പവർക്കട്ടില്ലാതെ പോകാൻ എല്ലാവരും സഹകരിക്കണം: വൈദ്യുതി മന്ത്രി

മട്ടന്നൂർ: മട്ടന്നൂർ കിൻഫ്രാ പാർക്കിൽ നിർമ്മിച്ച 110 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. വൈകുന്നേരങ്ങളിലെ അമിത വൈദ്യുതി ഉപയോഗം കുറച്ചു ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ പവർക്കട്ട് ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്നും ജനങ്ങൾ സഹകരിച്ചാൽ പവർക്കട്ടില്ലാതെ കൊണ്ട് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കെ.കെ ശൈലജ എം.എൽ.എ അദ്ധ്യക്ഷയായി. ഡെപ്യുട്ടി എൻജിനീയർ പി.പി മനോജ്‌ റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായ എൻ. ഷാജിത്, കെ.വി മിനി, ഒ. പ്രീത, കെ. അനിൽകുമാർ, വി.കെ സുരേഷ് ബാബു, പി. ശ്രീനാഥ്, എം. രതീഷ്, സി. ഷിജു, വി.എൻ മുഹമ്മദ്‌,പി. ഉഷ, പി. രാഘവൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുരേഷ് മാവില,എ. സുധാകരൻ, കെ.ടി ജോസ്,ഇ.പി ഷംസുദീൻ, കെ.പി രമേശൻ, അച്യുതൻ അണിയേരി, രാജൻ പുതുക്കുടി, അനിൽ കുമാർ, പി.കെ നാരായണൻ, മുസ്തഫ ദാവാരി, വി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കക്കാട് സ്വദേശി ഉസ്ബെക്കിസ്ഥാനിൽ മരിച്ചു