Home KANNUR ഗതാഗതനിയമ ലംഘനങ്ങൾ നാളെമുതൽ ക്യാമറ പിടിക്കും; നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
KANNUR - April 19, 2023

ഗതാഗതനിയമ ലംഘനങ്ങൾ നാളെമുതൽ ക്യാമറ പിടിക്കും; നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

കണ്ണൂർ: ഗതാഗതനിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വ്യാഴാഴ്ചമുതൽ കീശചോരും. സംസ്ഥാനത്തെ നിരത്തുകൾ മോട്ടോർവാഹനവകുപ്പിന്റെ നിരീക്ഷണവലയത്തിലാകുകയാണ്. കുറ്റകൃത്യങ്ങൾ സ്വയംകണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകൾ വ്യാഴാഴ്ചമുതൽ പ്രവർത്തിക്കും. ഇതിൽ ക്യാമറകളിൽ 50 എണ്ണം കണ്ണൂർ ജില്ലയിലെ റോഡുകളിൽ സ്ഥാപിച്ചു. കൺട്രോൾ റും മട്ടന്നൂരിലെ എൻ ഫോഴ്സ്മെന്റ് ആർടി ഓഫിസിലാണ്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വൻപിഴയാണ് ഇൗടാക്കുക.

ഒരുദിവസം ഒരു പിഴ മാത്രമല്ല

ഒരിക്കൽ പിടിക്കപ്പെട്ടാൽ അന്നേദിവസം പിന്നെ പിഴ അടയ്‌ക്കേണ്ടതില്ലെന്ന ധാരണ പൊതുവേയുണ്ട്. എന്നാൽ, നിയമപ്രകാരം അത്തരമൊരു ഇളവില്ല. ഒാരോ നിയമലംഘനവും പിഴയായി കണക്കാക്കും. ഒരിടത്ത് അതിവേഗത്തിന് പിടിക്കപ്പെട്ടാൽ അന്നേദിവസംതന്നെ വീണ്ടും നിയമംലംഘിച്ചാൽ പിഴചുമത്തും.

സ്പീഡ് ക്യാമറകൾ പരസ്പരബന്ധിതം

:ക്യാമറകണ്ട് വേഗംകുറച്ചുപോയാലും പിന്നീട് അതിവേഗമെടുത്താൽ പിടിക്കപ്പെടും. ദേശീയപാതകളിലെ സ്പീഡ് ക്യാമറകൾ പരസ്പരംബന്ധിപ്പിച്ചിട്ടുണ്ട്. ഒാരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. ഇതിനിടെ ദൂരം പിന്നിടാൻ അനുവദനീയമായതിൽ കൂടുതൽ വേഗമെടുത്താൽ പിഴചുമത്തും.

കണ്ടെത്തുന്ന കുറ്റങ്ങളും പിഴയും ചുവടെ

ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, നോപാർക്കിങ്ങിൽ വാഹനം നിർത്തുക, റിയർവ്യൂ മിറർ ഇളക്കിമാറ്റുക -250 രൂപ

തുടർച്ചയായ വെള്ളവര മുറിച്ചുകടന്നാൽ -250

സീറ്റ്‌ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ -500

അമിതവേഗം (കാർ) -1500

ഇരുചക്രവാഹനങ്ങളിൽ രണ്ടിൽക്കൂടുതൽ പേർ യാത്രചെയ്യുക -2000

ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ -ആദ്യപിഴ 2000, തുടർന്ന് 4000

അപകടകരമായ ഓവർടേക്കിങ് -ആദ്യപിഴ 2000, ആവർത്തിച്ചാൽ കോടതിയിലേക്ക്

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം -2000

മൂന്നുവർഷത്തിനുള്ളിൽ ആവർത്തിച്ചാൽ -5000

(ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയർപോഡ്, നിയമവിരുദ്ധം)

മഞ്ഞവര മുറിച്ചുകടന്നാൽ (അപടകരമായ ഡ്രൈവിങ്) -2000

ലെയ്ൻ ട്രാഫിക് ലംഘനം -2000

നിയമംലംഘിച്ച് മറികടക്കൽ -2000

വരകടക്കരുത്

റോഡിന്റെ മധ്യഭാഗത്ത് തുടർച്ചയായുള്ള വെള്ള, മഞ്ഞ വരകൾ മുറിച്ചുകടക്കരുത്

ഇരട്ട മഞ്ഞവരകൾ ഡിവൈഡറായി പരിഗണിക്കണം

ഇടവിട്ട വെള്ളവരകളുള്ളിടത്ത് ഓവർടേക്ക് ചെയ്യാം

ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് ഇടതുവശത്ത് പാർക്കിങ് പാടില്ല

പാർക്കിങ്ങിൽ ശ്രദ്ധിക്കാൻ

പാർക്കിങ് അനുവദിച്ച സ്ഥലങ്ങളിൽമാത്രം

നോ പാർക്കിങ് ബോർഡില്ലെന്നുകരുതി എല്ലായിടത്തും പാർക്കിങ് അനുവദനീയമല്ല

വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്തില്ലെങ്കിലും റോഡിൽ നിർത്തിയാൽ പാർക്കിങ്ങായി പരിഗണിക്കും

വളവുകൾ, കയറ്റം, ഇറക്കം, ഇടുങ്ങിയ റോഡ്, പാലങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ് പാടില്ല

റോഡിൽ തിരക്കില്ലെങ്കിലും മറ്റുവാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്നവിധത്തിൽ വാഹനം നിർത്തരുത്

അനുവദനീയമായ വേഗം

സ്കൂൾമേഖല 30 കി.മീ.

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങൾ 50 കി.മീ.

കാറുകൾ

സംസ്ഥാനപാത 80 ക.മീ, ദേശീയപാത 85 കി.മീ., ദേശീയപാത നാലുവരി 90 കി.മീ.

ഇരുചക്രവാഹനങ്ങൾ സംസ്ഥാനപാത 50 കി.മീ., ദേശീയപാത 60 കി.മീ., നാലുവരി 70 കി.മീ.

ബസ്, ലോറി 60 കി.മീ.

കണ്ണൂർ ജില്ലയിൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ

•പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറ-പുതിയതെരു •  മയ്യിൽ • കീരിയാട് • കമ്പിൽ • തലശ്ശേരി (രണ്ട്). • പരിമടം, ന്യൂമാഹി • പുതിയ ബസ്‌സ്റ്റാൻഡ് തലശ്ശേരി • കൊടുവളളി ഗേറ്റ് • കൂത്തുപറമ്പ് (ഇരിട്ടി-തലശ്ശേരി റോഡ്) • തോട്ടട • തയ്യിൽ • മേലെചൊവ്വ (മട്ടന്നൂർ-കണ്ണൂർ റോഡ്) • മേലെചൊവ്വ • മുനീശ്വരൻ കോവിൽ റോഡ് • ചാലാട് • അഞ്ചരക്കണ്ടി (വിമാനത്താവള-കണ്ണൂർ ടൗൺ റോഡ്) • തളാപ്പ് • ചക്കരക്കൽ (കണ്ണൂർ-മട്ടന്നൂർ റോഡ്) • ഉരുവച്ചാൽ (മട്ടന്നൂർ-കണ്ണൂർ ടൗൺ റോഡ്) • ചതുരക്കിണർ •  മട്ടന്നൂർ ഹോസ്പിറ്റൽ ജങ്‌ഷൻ (തലശ്ശേരി-ഇരിട്ടി റോഡ്) • ചാലോട് • മട്ടന്നൂർ (മട്ടന്നൂർ വിമാനത്താവള റോഡ്) • മാട്ടൂൽ സൗത്ത് • മാങ്ങാട്ടുപറമ്പ് •  പുന്നാട് •  പായം ചെരി മുക്ക് • പായംചേരി • ഇരിട്ടി (ഇരിട്ടി പാലം, തലശ്ശേരി റോഡ്) • ഇരിക്കൂർ (ഇരിക്കൂർ-തളിപ്പറമ്പ് റോഡ്)  • പുതിയങ്ങാടി • പഴയങ്ങാടി-രണ്ട് • പഴയങ്ങാടി (കണ്ണൂർ-പയ്യന്നൂർ റോഡ്) • മാടായിപ്പാറ • വള്ളിത്തോട് (മൈസൂർ-ഇരിട്ടി റോഡ്) • ഉളിക്കൽ (ഉളിക്കൽ ജങ്‌ഷൻ ഇരിട്ടി റോഡ്) • ഉളിക്കൽ (പയ്യാവൂർ-ഉളിക്കൽ ജങ്‌ഷൻ • മന്ന (തളിപ്പറമ്പ്-ഇരിട്ടി റോഡ്) • ചിറവക്ക് • ശ്രീകണ്ഠപുരം (തളിപ്പറമ്പ്-ശ്രീകണ്ഠപുരം റോഡ്) • പയ്യാവൂർ (ശ്രീകണ്ഠപുരം പയ്യാവൂർ റോഡ്) • പയ്യാവൂർ ടൗൺ • പയ്യന്നൂർ കേളോത്ത് • പയ്യന്നൂർ സുമംഗലി സിനാമാസ് • വൻകുളത്ത് വയൽ • കണ്ണൂർ സിറ്റി ഹോസ്പിറ്റൽ • ആലക്കോട് • ചെറുപുഴ

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.