വ്രതാനുഷ്ഠാന കാലത്ത് പൗരാണിക ദറജ കഞ്ഞിക്ക് പ്രിയമേറുന്നു.
മട്ടന്നൂര്‍: പുരാതന കാലത്തെ രാജാക്കന്മാരുടെ നോമ്പ് തുറ വിഭവങ്ങളിലെ സുപ്രധാന വിഭവമായ ബിരിയാണി കഞ്ഞി ഈ വർഷവും ഉളിയിൽ നാട്ടുകാരുടെ കൂടി വിഭവമായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം റമളാൻ ഒന്ന് മുതലാണ് ഉളിയിൽ സുന്നീ മജ്ലിസ് മഹല്ല് കമ്മിറ്റിയുടെ ഇഫ്താര്‍ വിഭവമായി ബിരിയാണി കഞ്ഞി മാറിയത് (ദറജകഞ്ഞി)
കഴിഞ്ഞ വർഷം റമളാൻ ഒന്ന് മുതൽ വിതരണം ചെയ്ത ബിരിയാണി കഞ്ഞിയെ ഹൃദയത്തിലേറ്റിയിരിക്കുകയാണ് ഉളിയിലെയും പരിസര പ്രദേശത്തിലെയും വിശ്വാസി സമൂഹം.
നേരിയരി, ആട്ടിറച്ചി, ബിരിയാണി മസാലകള്‍ എന്നിവയ്‌ക്കൊപ്പം ഗരം മസാല, പശുവിന്‍ നെയ്യ് എന്നിവ ചേര്‍ത്താണ് ഉളിയിൽ – ആവിലാട് മുഹമ്മദ് കഞ്ഞി തയ്യാറാക്കുന്നത്. പോഷകസമൃദ്ധമായ ബിരിയാണി കഞ്ഞി, വ്രതവിശ്വാസിയെ സംബന്ധിച്ച് ഏറെ ആരോഗ്യദായകമാണ്.
ഉളിയിൽ – ആവിലാട് മുഹമ്മദാണ് (ബിരിയാണി മമ്മദ്) കഴിഞ്ഞവർഷം മുതൽ എല്ലാ ദിവസവും കഞ്ഞി പാകം ചെയ്യുന്നത്.
ഉളിയിൽ സുന്നീ മജ്ലിസ് മഹല്ല് ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ പി.വി ഷാഹിദിൻ്റെ നേതൃത്വത്തിലാണ് കഞ്ഞി വിതരണം നടക്കുന്നത്. എല്ലാ ദിവസവും നോമ്പ് തുറയ്ക്ക് എത്തുന്നവരെ കൂടാതെ ഉളിയിൽ സുന്നി മജ്ലിസിലെയും പരിസര മഹല്ല് നിവാസികൾക്കും കഴിഞ്ഞ 27 ദിവസങ്ങളിലായി വീടുകളിലേക്ക് പാത്രങ്ങളിലാക്കി പാർസലുകളും
നൽകി വരികയാണ്
കഴിഞ്ഞ ദിവസം മാത്രം 2000 ഓളം പേര്‍ക്ക് വീടുകളിലേക്ക്
കഞ്ഞി നൽകിയന്ന് ദറജകഞ്ഞി ഭാരവാഹികളായ പി.പി സുഫിയാൻ, കെ.ടി ശരീഫ് ,പി .പി കാദർ ,ബദറു പാറമ്മൽ , സി.കെ ഉമ്മർ പറയുന്നു.
ടി.കെ. ഫയാസ്, ടി. യൂനുസ്, അഫ്സൽ കാരക്കുന്ന്, ശമീദ് പാറമ്മൽ ,കമറുദ്ദീൻ, പി.സി ആമിർ എന്നിവരുടെ നേതൃത്വത്തിലുള്ള യുവാക്കളാണ് എല്ലാ ദിവസം പള്ളിയിൽ നോമ്പ് തുറക്കാൻ വരുന്നവർക്ക് എല്ലാ സൗകര്യവും ഒരുക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന കഞ്ഞി വിതരണം ഷാജഹാൻ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്വീബ് അൻവർ ഷാഫിവർ സഖാഫി , മഹല്ല് പ്രസിഡന്റ് പി.വി ഷംസുദ്ദീൻ, നൗഷാദ് സഅദി ഉളിയിൽ , ഇബ്രാഹിം മാസ്റ്റർ പുഴക്കര എന്നി സംസാരിച്ചു.


