കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്കൂളുകളിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു.
ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിവിധ സ്കൂളുകളില്‍ സ്ഥാപിക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമകളിൽ ആദ്യത്തെ പ്രതിമയുടെ അനാച്ഛാദനം നടത്തി.
മുഴത്തടം ഗവ.യു പി സ്കൂളില്‍ സ്ഥാപിച്ച പ്രതിമ ആണ് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ അനാചാദനം ചെയ്തത്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗവ.ടൗണ്‍ എച്ച്.എസ്.എസ്, ഗവ.സിറ്റി എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ്, പള്ളിക്കുന്ന്, ജി.എച്ച്.എസ്.എസ്, ചേലോറ, ജി.എച്ച്.എസ്.എസ്, തോട്ടട, ഗവ.തളാപ്പ് മിക്സഡ് യു.പി സ്കൂള്‍, ഗവ.യു.പി സ്കൂള്‍ മുഴത്തടം, ജി.എച്ച്.എസ്.എസ്, പുഴാതി, പുഴാതി ഗവ.വെല്‍ഫെയര്‍ യു പി സ്കൂള്‍, ഗവ.ഗേള്‍സ് എച്ച്.എസ്.എസ് പയ്യാമ്പലം, ഗവ.എല്‍.പി സ്കൂള്‍, ആനയിടുക്ക്, ജി.യു.പി.എസ്, താവക്കര എന്നിങ്ങനെ 12 സ്കൂളുകളിലാണ് 10 ലക്ഷം രൂപ ചെലവഴിച്ചു ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, അഡ്വ.പി ഇന്ദിര, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍ സുകന്യ ടീച്ചര്‍, എന്‍ ഉഷ, കണ്ണൂര്‍ ഡി ഡി ഇ.
വി എ ശശീന്ദ്ര വ്യാസ്, പി പി കൃഷ്ണൻ മാസ്റ്റർ ശില്‍പ്പിയായ എന്‍ മനോജ് കുമാര്‍, മുഴത്തടം യു പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ആര്‍ കെ ജയവര്‍മ്മ, ഫാ. സ്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങിൽ വച്ച് ശില്പി മനോജ് കുമാറിന് മേയർ ആദരിച്ചു.


