വിഷു അവധിക്ക് നാട്ടിലെത്തിയ പ്രവാസിയായ യുവാവ് വാഹനാപകടത്തിൽ പ്പെട്ട് മരണപ്പെട്ടു
പയ്യന്നൂർ: വിഷു അവധിക്ക് നാട്ടിലെത്തിയ പ്രവാസിയായ യുവാവ്ക്ഷേത്രോത്സവം കണ്ട് വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തിൽപ്പെട്ട്മരണപ്പെട്ടു.
ദുബായിൽ ഫയർ ആൻറ് സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്നകുഞ്ഞിമംഗലം തലായി വായനശാലക്ക് സമീപത്തെ പുതുവക്കല്‍ അനീഷിനെ (39)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെ കുഞ്ഞിമംഗലം തലായി മാര്‍ക്കറ്റിന് സമീപത്തെ ബസ് സ്‌റ്റോപ്പിനടുത്താണ് സംഭവം. വിഷുവിളക്ക് ഉത്സവം നടക്കുന്ന മല്ലിയോട്ട് ക്ഷേത്രോത്സവം കണ്ട് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ അബോധാവസ്ഥയിലാണ് വഴിയാത്രക്കാര്‍ കണ്ടെത്തിയത്.സമീപത്തായി ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വീണുകിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാർ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പയ്യന്നൂ ർ പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധന നടത്തി.കെഎസ്ആര്‍ടിസി കണ്ടക്ടറായിരുന്ന പരേതനായ ഉണ്ണികൃഷ്ണന്റേയും റിട്ട.കെഎസ്ആര്‍ടിസി ജീവനക്കാരി പുതുവക്കൽ മാധവിയുടേയും മകനാണ്. അവിവാഹിതൻ.സഹോദരന്‍: അനൂപ്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം സമുദായ ശ്മശാനത്തില്‍.


