മൂന്ന് ദേശത്തെ കണ്ണീരിലാഴ്ത്തി നസീറയുടെ വിയോഗം.
പുതിയതെരു: പയ്യന്നൂർ ദേശീയ പാതയിൽ വെള്ളൂർ ഗവ. സ്കൂൾ സ്റ്റോപ്പിന് സമീപം നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് മരിച്ച നസീറയുടെ മരണം അക്ഷരാർത്ഥത്തിൽ മൂന്ന് പ്രദേശത്തെ യാണ് കണ്ണീരിലാക്കിയത്. അത്താഴക്കുന്ന് റഹ് മാനിയ പള്ളിക്ക് സമീപം അസനാ പുറത്ത് കുംടുംബാഗമാണ്. ഇപ്പോൾ താമസിക്കുന്നത് ചിറക്കൽ പഞ്ചായത്തിലെ കുന്നങ്കെ ദേശത്താണ് . റംസാൻ മാസമായത് കൊണ്ട് ഭർത്താവിന്റെ വീടായ പയ്യന്നൂരിൽ നോമ്പ് തുറക്കാൻ മക്കളുമായി ഭർത്താവിന്റ സഹോദരന്റെ ഓട്ടോയിൽ പോകുമ്പോ ഴാണ് അപകടം സംഭവിച്ചത്. കരിവെള്ളൂർ പുത്തൂർ സ്വദേശി പ്രവാസി ഷക്കീറിൻ്റെ ഭാര്യ ചിറക്കൽ കുന്നുംങ്കൈ ചാളയിൽ വളപ്പിൽ നസീറ (30)യാണ് മരണപ്പെട്ടത്.നസീറയും കുടുംബവും സഞ്ചരിച്ച ഓട്ടോയും ചരക്കു ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ മക്കളായ അബ്ദുള്ള (മൂന്ന്), യാസിൻ (നാല്), സഹോദരൻ മിഥിലാജ് (21), വലീദ് (20) എന്നിവർ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.


