ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പെരിങ്ങത്തൂർ പുല്ലൂക്കര യിലെ വണ്ണത്താൻ വീട്ടിൽ അഭിനന്ദ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ച രണ്ടോടെയായിരുന്നു അപകടം. തൊക്കിലങ്ങാടി ഭാഗത്തു നിന്ന് കണ്ണവം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമാ യി പരിക്കേറ്റ അഭിനന്ദി നെ ആദ്യം തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുരുഷുവിന്റെയും രജിതയുടെയും മകനാണ്. സഹോദരി അവന്തിക (ആറാം ക്ലാസ് വിദ്യാർഥി നി, പുല്ലൂക്കര വിഷ്ണു വിലാസം യു.പി. സ്കൂൾ). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ.



Click To Comment