വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം നടത്തി.
കണ്ണൂർ: കണ്ണൂർ ജവാഹർ ലൈബ്രറി ലിറ്റററി ഫെസ്റ്റ് ഭാഗമായി വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം നടത്തി.
ലളിതകലാ അക്കാദമി മുൻ വൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. ജവാഹർ ലൈബ്രറി വൈസ് ചെയർമാൻ മുണ്ടേരി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. രത്നകുമാർ, പി. ഗോപി, സി.വി. വിജയൻ എന്നിവർ സംസാരിച്ചു.
വിജയികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ-എൽ.കെ.ജി.: വൈദേഹി ദിനേശ് (താഴെക്കണ്ടി അങ്കണവാടി), അദവ്യ ശ്രീജിത്ത് പി. (തുഞ്ചത്താചാര്യ അഴീക്കോട്), ടി. ആരവ് (രാമഗുരു യു.പി. സ്കൂൾ).
യു.കെ.ജി.: നേവൽ ബി. അജനോ (സി.എച്ച്.കെ.എം.എസ്. മൊറാഴ), നൈതിക് സന്തോഷ് (കുറ്റ്യാട്ടൂർ അങ്കണവാടി), നൈതിക സന്തോഷ് (കുറ്റ്യാട്ടൂർ അങ്കണവാടി).
എൽ.പി. വിഭാഗം: വേദതീർഥ ബിനേഷ് (സാൻജോസ് മെട്രോപോളിറ്റൻ സ്കൂൾ), ഹയ ഫാത്തിമ (ഭാരതീയ വിദ്യാഭവൻ), ആൽവിൻ മുകുന്ദ് (സെയ്‌ൻറ് മൈക്കിൾസ് കണ്ണൂർ). യു.പി. വിഭാഗം: ഭാഗ്യശ്രീ രാജേഷ് (ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ), അശ്വത് അജയ് (അന്നൂർ യു.പി. സ്കൂൾ പയ്യന്നൂർ), എം.സി. ആശാ ലക്ഷ്മി (കൂത്തുപറമ്പ് യു.പി. സ്കൂൾ). എച്ച്.എസ്. വിഭാഗം: ഹൻസ ഫാത്തിമ ഭാരതീയ (വിദ്യാഭവൻ, കക്കാട്), പി. വിശാൽ (ചെമ്പിലോട് എച്ച്.എസ്.എസ്.), കെ.എം. ജഗന്നാഥ് (കടമ്പൂർ ഹയർ സെക്കൻഡറി), ഹർഷ പ്രമോദ് (അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ). ലിറ്റററി ഫെസ്റ്റ് സമാപന ദിവസമായ 26-ന് സമ്മാനങ്ങൾ നൽകും .


