ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ചിറക്കൽ സ്വദേശിനി മരിച്ചു;
നാല് പേർക്ക് പരിക്ക്
പയ്യന്നൂർ: ദേശീയപാതയിൽ വെള്ളൂർ ഗവ.സ്കൂൾ സ്റ്റോപ്പിന് സമീപം നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.നാല് പേർക്ക് സാരമായി പരിക്കേറ്റു. കരിവെള്ളൂർ പുത്തൂർ സ്വദേശി ഷക്കീറിൻ്റെ ഭാര്യ കണ്ണൂർ ചിറക്കൽ സ്വദേശി നസീറ (30)യാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ഹനാൻ (മൂന്ന്), യാസിൻ (നാല്), വലീദ് (20), ഓട്ടോ ഡ്രൈവർമിഥിലാജ് (21) എന്നിവർക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ഓടി കൂടിയ നാട്ടുകാരാണ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു..



Click To Comment