പയ്യാമ്പലത്ത് കടലിൽ കാണാതായ 15 കാരന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കാണാതായ 15 കാരന്റെ മൃതദേഹം കണ്ടെത്തി. കർണാടക സോമവാർ പേട്ടയിലെ ശശികുമാറിന്റെ മകൻ സുജൻ ആണ് മരിച്ചത്. പള്ളിയാം മൂല ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്
ഇന്നലെ കുടുംബത്തോടൊപ്പം പയ്യാമ്പലം കടലിൽ കുളിക്കുന്നതിനിടെയാണ് വിദ്യാർഥിയെ കാണാതായത്. കുട്ടിക്കൊപ്പം തിരയിൽപ്പെട്ട മറ്റു രണ്ടുപേരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. സുജനെ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ സുജൻ തിരകൾക്കിടയിൽ മുങ്ങുകയായിരുന്നു.



Click To Comment