കക്കാട് കുഞ്ഞിപ്പള്ളിയിൽ ബസും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം
കക്കാട്: കുഞ്ഞിപ്പള്ളിയിലെ പെട്രോൾ പമ്പിനു സമീപം ബസും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നു വൈകീട്ട് 4.30 ഓടെയാണ് സംഭവം നടന്നത്. കണ്ണൂർ ഭാഗത്തു നിന്നും പുല്ലൂപ്പിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസും തിരിച്ച് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്കുണ്ടെങ്കിലും യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബസിന്റെ ചില്ലും ഓട്ടോയുടെ മുൻഭാഗവും പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്.



Click To Comment