സദാചാര ഗുണ്ട അക്രമം; 6 പേർ അറസ്റ്റിൽ,
ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ :പെൺകുട്ടികൾക്കൊപ്പം ഇരിക്കുകയായിരുന്ന യുവാക്കളെ സദാചാര ഗുണ്ട ചമഞ്ഞ് ആക്രമിച്ച ആറ് പേർ അറസ്റ്റിൽ. എളയാവൂർ സൗത്തിലെ മുണ്ടയാട് സ്വദേശി വിജയൻ (69), സി.ഷാജി(50), എളയാവൂരിലെ സുഭാഷ്വെള്ളോറ (37), ഷിജിൻ കെ.സി.(36), സൗത്തിലെ കേളോത്ത് പ്രദീപൻ (72) ,സി എം രാജീവൻ (65) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ.സി.എച്ച്.നസീബും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു കഴിഞ്ഞ ദിവസം എളയാവൂർ കൂടത്തിൽ താഴെയായിരുന്നു.മൂന്ന് പെൺകുട്ടികളുമായി ഇരിക്കുകയായിരുന്ന യുവാക്കളെ സദാചാര ഗുണ്ട ചമഞ്ഞ് സംഘം ആക്രമിച്ചത്..സ്ത്രീത്വത്തെ അപമാനിക്കും വിധം പെൺകുട്ടികളോട് സംഘം പെരുമാറുകയും ചെയ്തിരുന്നു.ഇതിനിടെ യുവാക്കൾ ഉറുമി വീശിയതിനെ തുടർന്ന് എളയാവൂർ സൗത്തിലെ നിരോഷിന് (43) നെറ്റിക്ക്‌പരിക്കേറ്റിരുന്നു.ഇയാളുടെ പരാതിയിൽ എളയാവൂർ റൂറൽ കോളനിയിലെകളിയിൽ വിളാകത്ത് ശരത്തിനെ (22) വധശ്രമത്തിന് കേസെടുത്ത ടൗൺ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.


