ജലവിതരണ പൈപ്പുകൾ നശിപ്പിച്ച നിലയിൽ
മയ്യിൽ: മയ്യിൽ വള്ളിയോട്ട് അംഗൻവാടിയിലെയും സമീപത്തെ വീടുകളിലെയും ജലവിതരണ പൈപ്പുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി.
വള്ളിയോട്ട് സ്വദേശികളായ വി ശങ്കരൻ, പി കുഞ്ഞമ്പു, ജാനകി എന്നിവരുടെ വീടുകളിലെ പൈപ്പുകളാണ് നശിപ്പിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. കല്ല് കൊണ്ട് കുത്തിപ്പൊട്ടിച്ച നിലയിലും മുറിച്ച നിലയിലുമാണ് പൈപ്പുകൾ ഉള്ളത്. നാട്ടുകാർ അധികൃതർക്ക് പരാതി നൽകി.



Click To Comment