Home NARTH KANNADIPARAMBA കരുണ വറ്റാത്ത സുമനസ്സുകളുടെ സഹായം തേടുന്നു..
KANNADIPARAMBA - March 30, 2023

കരുണ വറ്റാത്ത സുമനസ്സുകളുടെ സഹായം തേടുന്നു..


Posted Date: 30th March, 2023


പ്രിയപ്പെട്ടവരെ,
കണ്ണാടിപ്പറമ്പ് പാറപ്പുറം പാറക്കൽ ഹൗസിൽ താമസിക്കുന്ന നവാസ് സി.പി (46) എന്ന വ്യക്തി ഏറെ കാലമായി കിഡ്നി സംബന്ധമായും പ്രമേഹം, ബ്ലഡ്പ്രഷർ തുടങ്ങിയ വിവിധ അസുഖങ്ങൾക്കും ഏറെ പ്രയാസപ്പെട്ട് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്.
ആഴ്ചയിൽ നാല് ഡയാലിസിസ് ഉൾപ്പെടെ ചെയ്തുകൊണ്ടിരിക്കെ സ്ട്രോക്ക് വന്ന അദ്ദേഹത്തെ ഇപ്പോൾ കണ്ണൂർ BMHC ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കിഡ്നി മാറ്റിവെച്ചാൽ മാത്രമേ സാധാരണ ജീവിതത്തിലേക്ക് അദ്ദേഹത്തിന് കടന്നുവരാൻ സാധിക്കുകയുള്ളൂ. അതിനായി ഏകദേശം 50 ലക്ഷം രൂപയുടെ ചെലവ് വരും. സാമ്പത്തിക പ്രതിസന്ധി കാരണം തുടർചികിത്സ നടത്താൻ സാധിക്കാതെ വന്നതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ അഴീക്കോട് മണ്ഡലം എം.എൽ.എ കെ.വി സുമേഷ്, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ എന്നിവർ രക്ഷാധികാരികളായി മുൻ പഞ്ചായത്ത് അംഗങ്ങളായ സി കുഞ്ഞഹമ്മദ് ഹാജി ചെയർമാനും അശ്ക്കർ കണ്ണാടിപ്പറമ്പ് കൺവീനറും സത്യനാഥൻ ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
ആയതിനാൽ നിങ്ങളുടെ വിലപ്പെട്ട സഹായസഹകരണങ്ങളും പിന്തുണയും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വിഹിതം കേരളാ ഗ്രാമീൺ ബേങ്ക് കണ്ണാടിപ്പറമ്പ് ശാഖയിലോ ചികിത്സാ കമ്മിറ്റിക്ക് നേരിട്ടോ നൽകി നമ്മുടെ നാട്ടുകാരനും സഹോദരനുമായ നവാസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പരിശ്രമങ്ങളിൽ ഒപ്പമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സി കുഞ്ഞഹമ്മദ് (ചെയർമാൻ)
9846342805

അശ്ക്കർ കണ്ണാടിപ്പറമ്പ് (കൺവീനർ)
9961011117

സത്യനാഥൻ (ട്രഷറർ)
9895162195


● അക്കൗണ്ട് വിവരങ്ങൾ:

Acc. No. 40479101099746
IFSC code .KLGB0040479
Kerala Gramin Bank,
Kannadiparamba Branch.

G-pay No. 6235454687 (UBAID C)


✍🏻 Admin panel, Kannadiparamba Online News

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ