പ്രശംസ പത്രം നൽകി അനുമോദിച്ചു.
കണ്ണൂർ സിറ്റി പോലീസ് ജില്ലാ പരിധിയിലെ വളപട്ടണം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ പിടികൂടുന്നതിനുവേണ്ടി 07-03-2023 ന് കണ്ണൂർ സബ്ഡിവിഷനിലെ നൈറ്റ് പട്രോളിംഗ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് സമയോചിതമായ ഇടപെടലിൽ നടത്തി പ്രതികളെ പിടികൂടിയതിന് കണ്ണൂർ സിറ്റി നർക്കോട്ടിക് സെൽ ACP ശ്രീ. ജയൻ ഡൊമനിക്, മുഖ്യമന്ത്രിയുടെ സുരക്ഷഡ്യൂട്ടിക്കിടയിൽ യാത്ര തടസ്സം സൃഷ്ടിക്കാൻ വന്നവരെ സമയോചിത ഇടപെടലിലൂടെ സ്ഥലത്തുനിന്ന് മാറ്റിയതിന് ശ്രീ.സുമേഷ് ടി പി ഇൻസ്‌പെക്ടർ ഓഫ് പോലീസ് മയ്യിൽ പോലീസ് സ്റ്റേഷൻ, ഉത്തർപ്രദേശിലെ വാരാണസിയിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുത്ത് മെഡലുകൾ കരസ്തമാക്കി കണ്ണൂർ സിറ്റി പോലീസിന്റെ പ്രതിച്ഛായ ഉയർത്തിയ ശ്രീ. മിനീഷ് കുമാർ ASI (Gr) DHQ കണ്ണൂർ സിറ്റി , ശ്രീ. ഷമീർ എം കെ ASI (Gr) മട്ടന്നൂർ പോലീസ് സ്റ്റേഷൻ , ശ്രീ. അനൂപ് സിവിൽ പോലീസ് ഓഫീസർ DHQ കണ്ണൂർ സിറ്റി,ശ്രീ. അഷ്‌റഫ് സിവിൽ പോലീസ് ഓഫീസർ കണ്ണവം പോലീസ് സ്റ്റേഷൻ, ശ്രീ. ഫൈസൽ കെ സീനിയർ സിവിൽ പോലീസ് ഓഫീസർ പാനൂർ പോലീസ് സ്റ്റേഷൻ, ശ്രീ. രാഹുൽ കരിയാത്ത് സീനിയർ സിവിൽ പോലീസ് ഓഫീസർ DHQ കണ്ണൂർ സിറ്റി, ദേശീയ ഡോഡ്ജ് ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ഷെയ്ഖ് അബ്ദുൽ ഖരിം സിവിൽ പോലീസ് ഓഫീസർ ട്രാഫിക് എൻഫോസ്‌മെന്റ് യൂണിറ്റ് കണ്ണൂർ, ശ്രീ. മൃതുൽ ആനന്ദ് സീനിയർ സിവിൽ പോലീസ് ഓഫീസർ ട്രാഫിക് എൻഫോസ്‌മെന്റ് യൂണിറ്റ് കണ്ണൂർ,
അബോധവസ്ഥയിലായ നാലുമാസം പ്രായമായ കുട്ടിക്ക് പ്രഥമ ശുശ്രുഷ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ. മുഹമ്മദ് ഫൈസൽ
എന്നിവരെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. അജിത്ത് കുമാർ IPS കമ്മീഷണർ ഓഫീസിൽ വച്ച് പ്രശംസ പത്രം നൽകി അനുമോദിച്ചു.


