കാറ്റിലും മഴയിലും ഇരിട്ടി മേഖലയിൽ രണ്ട് വീടുകൾ തകർന്നു
കാറ്റിലും മഴയിലും ഇരിട്ടി മേഖലയിൽ രണ്ട് വീടുകൾ തകർന്നു
ഇരിട്ടി: കനത്ത കാറ്റിലും മഴയിലും ഇരിട്ടിയിൽ രണ്ട‌് വീടുകൾ നിശ്ശേഷം തകർന്നു. കുന്നോത്ത‌് സബ‌് സ‌്റ്റേഷനടുത്ത മൂര്യൻ എം. കെ. ഷാജിയുടെ വീടിന്മേൽ കൂറ്റൻ മരം കടപുഴകി വിണ‌് വീട‌് നിലം പൊത്തി. ശനിയാഴ‌്ച രാത്രി പതിനൊന്നോടെയാണ‌് മരം വീടിന്മേൽ വീണത‌്. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഹമീദ് കണിയാട്ടയിൽ, പഞ്ചായത്ത് മെമ്പർ കെ. എസ്. സുഭാഷ് രാജൻ, കെ. കെ. സനീഷ് എന്നിവർ വീടുകൾ സന്ദർശിച്ചു.
ചാവശ്ശേരി പറമ്പ‌് ഹനീഫാ മൻസിൽ പി. എം . ആസ്യയുടെ വീടും കനത്ത മഴയിൽ ഇടിഞ്ഞമർന്നു. മോന്തായം അടക്കം നിലം പോത്തുകയായിരുന്നു .



Click To Comment