കണ്ണാടിപ്പറമ്പ് ദേശസേവ യുപി സ്‌കൂള്‍ 144ാം വാര്‍ഷികാഘോഷവും, അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ദേശസേവ യുപി സ്‌കൂള്‍ 144ാം വാര്‍ഷികാഘോഷവും 32 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപകന്‍ അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും കലാപരിപാടികളും മാര്‍ച്ച് 1, 2 തിയ്യതികളില്‍ നടക്കും. മാര്‍ച്ച് ഒന്നിന് രാവിലെ 10ന് വാര്‍ഷികാഘോഷം സ്‌കൂള്‍ ലീഡര്‍ മുഹ്‌സിന മുനീര്‍ ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ദേശസേവ യുപി സ്‌കൂള്‍ പ്രധാനാധ്യാപിക എം വി ഗീത സ്വാഗതം പറയും. പിടിഎ വൈസ് പ്രസിഡന്റ് ഇ അനില്‍കുമാര്‍, മദര്‍ പിടിഎ വൈസ് പ്രസിഡന്റ് എ ബീന, സ്റ്റാഫ് ജോയിന്റ് സെക്രട്ടറി എം രജനി, വാര്‍ഷികാഘോഷ കമ്മിറ്റി കണ്‍വീനര്‍ വി കെ സുനിത സംസാരിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും. വൈകീട്ട് മൂന്നിന് ഈ അധ്യയന വര്‍ഷം വിവിധ മല്‍സര പരിപാടികളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണം നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍ നിര്‍വഹിക്കും.
മാര്‍ച്ച് രണ്ടിന് രാവിലെ 10.30ന് നടക്കുന്ന പരിപാടി മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. അരോളി എച്ച്എസ്എസ് അധ്യാപികയും യുവ സാഹിത്യകാരിയുമായ ടി എന്‍ സീനത്ത് മുഖ്യാതിഥിയാവും. നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍ അധ്യക്ഷത വഹിക്കും. പിടിഎ പ്രസിഡന്റ് എന്‍ രാധാകൃഷ്ണന്‍ സ്വാഗതം പറയും. നാറാത്ത് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എന്‍ മുസ്തഫ, പാപ്പിനിശ്ശേരി എഇഒ പി പി വിനോദ് കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് ഒ പി മൂസ്സാന്‍ ഹാജി, എപിടിഎ പ്രസിഡന്റ് പി വി ശ്രീകല, സ്‌കൂള്‍ മാനേജര്‍ എന്‍ ശ്രീകുമാര്‍, സ്റ്റാഫ് സെക്രട്ടറി ഇ ജെ സുനിത സംസാരിക്കും. അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തും. സ്‌കൂള്‍ പ്രധാനാധ്യാപിക എ വി ഗീത നന്ദി പറയും.


