സമസ്ത മദ്‌റസ അധ്യായന വർഷം ഓൺലൈനായി ജൂൺ രണ്ടിന് ആരംഭിക്കും
ചേളാരി: മദ്‌റസ അധ്യായന വർഷം ജൂൺ രണ്ടിന് ആരംഭിക്കാൻ സമസ്ത
കേരള മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി ഓൺലൈൻ യോഗം തീരുമാനിച്ചു. കൊവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ സാധാരണ ശവ്വാൽ 9ന് ആരംഭിക്കേണ്ട മദ്‌റസ അധ്യായനവര്‍ഷം ഈ വർഷം ശവ്വാൽ 21 ലേക്ക് മാറ്റിയത്.
മദ്റസകൾ ഓഫ്‌ലൈനായി പ്രവർത്തിക്കുന്നതു വരെ ഓൺലൈൻ പഠനം തുടരാനും യോഗം തീരുമാനിച്ചു .ഓൺലൈൻ പഠനത്തിൽ പൂർണ്ണമായും മുഅല്ലിമീങ്ങളുടെ ഇടപെടൽ ഉറപ്പാക്കും. വിദ്യാഭ്യാസ ബോർഡിൻറെ ഓൺലൈൻ ചാനൽ വഴി മുഫദ്ധിശ് മുഖേന റെയിഞ്ച് സെക്രട്ടറി മാറിലൂടെ മദ്രസ മുഅല്ലിമീങ്ങൾക്ക് ലിങ്ക് കൈമാറ്റം ചെയ്യും.
ക്ലാസുകൾ ആരംഭിക്കുന്നതിനുമുമ്പ് കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. ബുക്ക് ഡിപ്പോയിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അക്കൗണ്ട് മുഖേന മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് മേഖലാ കേന്ദ്രങ്ങളിലേക്ക് പാഠപുസ്തകങ്ങൾ എത്തിച്ചുകൊടുക്കാൻ സംവിധാനമുണ്ടാകും.


