പകര്‍ച്ചവ്യാധി പ്രതിരോധം: മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
തിരുവനന്തപുരം ഡ്രൈ ഡേയുടെ ഭാഗമായി മഴക്കാല പൂര്‍വ ശുചീകരണത്തിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഈ വരുന്ന മഴക്കാലത്ത് കേരളത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
കൊവിഡിനെതിരെ വലിയ പോരാട്ടം നടത്തുന്നതിനിടയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം കൂടി ശ്രദ്ധിക്കണം. കൊവിഡ് പോസിറ്റീവായി കഴിയുന്ന വിവിധ കേന്ദ്രങ്ങളുടെ പരിസരം ശുചിയാക്കണം. ഒരു ഭാഗത്ത് കൊവിഡ് മറുഭാഗത്ത് ഡെങ്കിപ്പനി എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. അവിടങ്ങളിലെല്ലാം പഞ്ചായത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ശ്രദ്ധയുണ്ടാകമെന്ന് മന്ത്രി പറഞ്ഞു .




Click To Comment