കാരയാപ്പ് സോക്കർ ലീഗിൽ കനാൽ എഫ് സി ജേതാക്കൾ
കാരയാപ്പ് സോക്കർ ലീഗ് സീസൺ അഞ്ചിൽ കനാൽ എഫ് സി ജേതാക്കൾ. ആവേശകരമായ ഫൈനൽ മത്സരത്തിൽ മൂന്ന് ഗോളുകൾക്കാണ് ജയം.പോക്കോ എഫ് സിയാണ് റണ്ണേഴ്സ് അപ്പ്. ചിറ ഗയ്സിന്റെ ശ്യാംജിത്ത് ടോപ് സ്കോററായി. കനാൽ എഫ് സി യുടെ റാസി ഫൈനലിലെയും ടൂർണമെന്റിലെയും താരമായി. കനാൽ എഫ് സി യുടെ അഫ്രദ് മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ യുവ പ്രതിഭയുടെ അതുലാണ് മികച്ച പ്രതിരോധതാരം.



Click To Comment