Home NARTH സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ 25ന് നാറാത്ത് പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും
സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ 25ന് നാറാത്ത് പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും
Kannadiparamba online news ✍️
നാറാത്ത്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ വരുന്ന 25ന് (ബുധനാഴ്ച) നാറാത്ത് പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. പരിപാടി രാവിലെ 10 മണിക്ക് ഓട്ടോ ലേബർ യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എം.സി ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഓട്ടോറിക്ഷകൾക്ക് പാർക്കിങ് നമ്പർ അനുവദിക്കുക, മുഴുവൻ തൊഴിലാളികൾക്കും പഞ്ചായത്ത് ഐഡി കാർഡ് നൽകുക, പഞ്ചായത്ത് പരിധിയിലെ തകർന്ന റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.



Click To Comment