മൂന്നാം ശനി – മഹാരുദ്രം -കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ – ശിവക്ഷേത്രത്തിൽ വൻ ഭക്തജന പ്രവാഹം
കണ്ണാടിപ്പറമ്പ്: ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ മൂന്നാം ശനി തൊഴാനും മഹാരുദ്ര യജ്ഞ ചടങ്ങുകളിൽ പങ്കെടുക്കുന്നതി നും രാവിലെ മുതൽ തന്നെ വിദൂര ദേശങ്ങളിൽ നിന്നും പോലും ഭക്തജനങ്ങൾ ഒഴുകിയെത്തി. ശബരീശ ദർശനത്തിനുള്ള അയ്യപ്പന്മാർ മുദ്ര ധരിച്ച് വ്രതാരംഭങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ ശാസ്താക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നവക പൂജ, നവകാഭിഷേകം, ഉച്ചപൂജ എന്നിവയും വയത്തൂർ കാലിയാർ സന്നിധിയിൽ രുദ്രജപം, രുദ്രപൂജ, കലശം എഴുന്നള്ളിപ്പ്, കലശാഭിഷേകം എന്നിവയും നടന്നു. വിശേഷാൽ വഴിപാടുകളായ നീരാഞ്ജനം, ശനിപൂജ, എള്ള്തിരി, രുദ്രാഭിഷേകം, നെയ്യമൃത് വെച്ച് തൊഴൽ എന്നിവ സമർപ്പിക്കുന്നതിന് ധാരാളം ഭക്തർ പങ്കാളികളായി 10 മണി മുതൽ മുരളി പുറനാട്ടുകരയുടെ ആധ്യാത്മിക പ്രഭാഷണവും തുടർന്ന് അന്നദാനവും ഉണ്ടായി വൈകുന്നേരം ദീപാരാധനയ്ക്ക്ശേഷം ഭഗവതിസേവ തുടർന്ന് കലാമണ്ഡലം വൈശാഖ് ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന തായമ്പകയും അരങ്ങേറും


