കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡും വിതരണവും അനുമോദനവും നടത്തി
കണ്ണാടിപ്പറമ്പ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡും വിതരണവും അനുമോദനവും നടത്തി. കണ്ണാടിപ്പറമ്പിലെ വ്യാപാര ഭവനിൽ വെച്ചു നടന്ന പരിപാടിയിൽ കാൽവിരലുകൾ കൊണ്ട് ചിത്രം വരച്ച് വിസ്മയം തീർക്കുന്ന അനജ് ഗ്രാമകേളിയെയും കണ്ണൂർ പ്രസ്സ് ക്ലബ്ബ് സാരഥിയായി തെരഞ്ഞെടുക്കപ്പെട്ട കബീർ കണ്ണാടിപ്പറമ്പിനെയും ആദരിച്ചു. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ക്യാഷ് അവാർഡും മൊമെന്റോയും നൽകി അനുമോദിച്ചു. പരിപാടിയുടെ ഭാഗമായി സമിതിയുടെ സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരിയുടെ ചിത്രം കാൽവിരലുകൾ കൊണ്ട് വരച്ച് അനജ് ശ്രദ്ധ നേടി. സി കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, എച്ച്.എം ടി.ഒ മുരളീധരൻ, എം.ടി മുഹമ്മദ് കുഞ്ഞി, എം സുധാകരൻ, പി.വി അബ്ദുൽ സലാം എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ കെ രാജൻ സ്വാഗതവും, മുനീർ പി നന്ദിയും പറഞ്ഞു.



