കണ്ണാടിപ്പറമ്പ: കുടുംബത്തിനെയും സമൂഹത്തെയും ദുരിതങ്ങളുടെ ആഴക്കടലിലേക് വലിച്ചെറിയുന്ന ഒരു വിപത്തായി മാറിയിരിക്കുകയാണ് ലഹരി എന്ന വിപത്തിനെ നാട്ടിൽ നിന്നും പിഴുതെറിയാൻ കണ്ണാടിപ്പറമ്പ് സംയുക്ത മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ ജാഥ സംഘടിപ്പിച്ചു . പരിപാടി ഇന്ന് രാവിലെ 9മണിക്ക് നിടുവാട്ട് ജുമാ മസ്ജിദിൽ വെച്ച് . ടി.കെ. സുമേഷ് (സി.ഐ, മയ്യിൽ) ഉദ്ഘാടനം നിർവഹിച്ചു.കെ.പി. അബൂബക്കർ ഹാജി സ്വാഗതവും സി.പി. മായൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.പി.സത്താർ നന്ദിയും പറഞ്ഞു.
രാവിലെ 9 മണിക്ക് ആരംഭിച്ച ജാഥ കണ്ണാടിപ്പറമ്പ് സംയുക്ത മഹല്ലിലെ നിടുവാട്ട് ,പുലൂപ്പി , മാതോടം, മാലോട്ട് പ്രദേശത്തെ ഇരുപതോളം കേന്ദ്രങ്ങളിൽ വാഹന പ്രചരണം നടത്തി. വൈകുന്നേരം 5 മണിക്ക് കണ്ണാടിപ്പറമ്പ് പീടികതെരുവിൽ സമാപിച്ച സമാപന സമ്മേളനം കെ.എൻ. മുസ്തഫ (ചെയർമാൻ) ന്റെ അധ്യക്ഷതയിൽ ഉനൈസ് അഹ്മദ് (സി.ഐ. എക്സൈസ്, കണ്ണൂർ) ഉദ്ഘാടനം ചെയ്തു. സി.എൻ അബ്ദുറഹ്മാൻ (കൺവീനർ) സ്വാഗതം പറഞ്ഞു. ബഹു. എ.കെ അബ്ദുൽ ബാഖി മുഖ്യപ്രഭാഷണം നടത്തി.കെ രമേശൻ (പ്രസിഡന്റ്, നാറാത്ത് ഗ്രാമപഞ്ചായത്ത്) മുഹമ്മദ് ബശീർ നദ്‌വി (ഖത്തീബ്, നിടുവാട്ട്), മുഹമ്മദ് ബശീർ ഹനീഫി (ഖത്തീബ്, പുല്ലൂപ്പി) മുഹമ്മദലി ബാഖവി (ഖത്തീബ് മാലോട്ട്) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു


