Home KANNUR MAYYIL വനിതാ സ്വയം പ്രതിരോധ പരിശീലനം
MAYYIL - September 21, 2022

വനിതാ സ്വയം പ്രതിരോധ പരിശീലനം

മയ്യിൽ: അവളിടം ക്ലബ്ബ്, മയ്യിൽ ഗ്രാമപഞ്ചായത്ത്‌, കയരളം എ യു പി സ്കൂൾ, യുവജന ഗ്രന്ഥാലയം കയരളം, ജനമൈത്രി പോലീസ് മയ്യിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വനിതാ സ്വയം പ്രതിരോധ പരിശീലനം ഇന്ന് കയരളം എ യു പി സ്കൂളിൽ വെച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് റിഷ്‌ന കെ കെ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ശാലിനി കെ, സുചിത്ര എ പി, കയരളം എ യു പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം എം വനജകുമാരി, യുവജന ഗ്രന്ഥാലയം കയരളം പ്രസിഡണ്ട് ശ്രീ കെ പി കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു. അവളിടം ക്ലബ്ബ് പ്രസിഡണ്ട് ധന്യ സി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം പ്രിയമോൾ കെ നന്ദിയും പറഞ്ഞു. നാറാത്ത് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി സാന്നിദ്ധ്യം അറിയിച്ചു. ജനമൈത്രി പരിശീലകരായ മഹിത, സൗമ്യ, ഷീജ, ഷംസീറ മയ്യിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ രമേഷ്, പ്രണവ് എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകി.അവളിടം ക്ലബ്ബ് സെക്രട്ടറി രേഷ്മ എം വി, ജോ. സെക്രട്ടറി ബിന്ദു ടി വി, വൈസ് പ്രസിഡണ്ട് ഭവിത യു, എക്സിക്യൂട്ടീവ് അംഗം ഷൈജ എന്നിവരും പങ്കെടുത്തു. പരിശീലന പരിപാടിയിൽ 80 ഓളം പേർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍