നിർമ്മാണം നടക്കുന്ന കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്
ചക്കരക്കൽ: നിർമ്മാണം നടക്കുന്ന കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്. എരുവട്ടിമുതുകുറ്റിയിൽ നിർമ്മാണം നടക്കുന്ന പ്രിയദർശിനി കലാവേദി കെട്ടിടത്തിന് നേരെയാണ് ബോംബേറ് നടന്നത്.ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് സംഭവം. ബോംബ് സ്ഫോടനത്തെ തുടർന്ന് ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ സിബിഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ബിനീഷും സംഘവും സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വെളുത്ത സ്കൂട്ടറിൽ എത്തിയ രണ്ടംഗ സംഘം ബോംബെറിയുന്ന ദൃശ്യം പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ നിന്ന് ചക്കരക്കൽ പോലീസിന് ലഭിച്ചിട്ടുണ്ട്. ബോംബ് എറിഞ്ഞ വിവരമറിഞ്ഞ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.



Click To Comment