‘ഭാരത് ജോഡോ യാത്ര’യുടെ പ്രചരണാർത്ഥം നാറാത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് ബൈക്ക് റാലി സംഘടിപ്പിച്ചു
നാറാത്ത്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് നടന്ന റാലി കോൺഗ്രസ് നാറാത്ത് മണ്ഡലം പ്രസിഡന്റ് സി.കെ ജയചന്ദ്രൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രശാന്ത് മാസ്റ്റർ, അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് നികേത് നാറാത്ത്, മൻഷൂക് കെ.എൻ, മുഹമ്മദ് അമീൻ, ശറഫുദ്ധീൻ മാതോടം തുടങ്ങിയവർ സംസാരിച്ചു. സുധീഷ് നാറാത്ത്, മുനീസ് കെ, നൗഫൽ നാറാത്ത്, അഭിജിത് ടി.വി,ആനന്ദ് കണ്ണാടിപ്പറമ്പ, നിതിൻ സി.വി,അശ്വതി, സുചിന എ, രാഹുൽ എ, രതീഷ് എ, കുഞ്ഞഹമ്മദ് മാസ്റ്റർ, പ്രജിത് മാതോടം, മോഹനാഗൻ, സനീഷ് ചിറയിൽ, മുഹമ്മദ്‌കുഞ്ഞി പാറപ്പുറം, ധനേഷ് സി.വി, ഗിരീഷ് പണ്ണേരി, പ്രശാന്ത് മേപ്പേരി, സജീവൻ വാച്ചാപുറം തുടങ്ങിയവർ നേതൃത്വം നൽകി.


