Kannadiparamba online news ✍️

കാട്ടാമ്പള്ളി: സംസ്ഥാന സർക്കാരിന്റെ കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രമായ കാട്ടാമ്പള്ളിയിൽ എത്തുന്നവർ വാഹനങ്ങൾ അലക്ഷ്യമായി റോഡിൽ നിർത്തിയിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും കയാക്കിങ് സെന്ററിനു മുന്നിലെ പാര്‍ക്കിങിന് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്താത്തതാണ് കാട്ടാമ്പള്ളി പാലം മുതല്‍ സ്റ്റെപ്പ് റോഡ് വരെ ഗതാഗതക്കുരുക്കിന് കാരണമാക്കുന്നത്.ബസ്സുകളും വലിയ ലോറികളുമടക്കം ദൈനംദിനം അനേകം വാഹനങ്ങളാണ് ഈ റോഡ് വഴി പുതിയതെരു ഭാഗത്തേക്കും തിരിച്ച് കണ്ണാടിപ്പറമ്പ, മയ്യിൽ ഭാഗത്തേക്കും കടന്നുപോകുന്നത്. കയാക്കിങ് കേന്ദ്രത്തിൽ എത്തുന്നവർ സമീപത്തെ റോഡിന് ഇരുവശവും അങ്ങിങ്ങായി വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
സ്കൂൾ അവധിയായതിനാൽ ഇന്നു വൈകുന്നേരമടക്കം നിരവധി പേരാണ് ഇവിടെ വിനോദത്തിനെത്തിയത്. ടൂറിസം കേന്ദ്രത്തിന് മതിയായ പാർക്കിങ് സൗകര്യമില്ലാത്തത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇവിടുത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ