എസ്.കെ.എസ്.എസ്.എഫ് നിടുവാട്ട് ശാഖയുടെ ആഭിമുഖ്യത്തിൽ ചേലക്കാട് ഉസ്താദ് പ്രാർത്ഥനാ സദസ്സും ‘ഷീ മീറ്റ്’ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
നിടുവാട്ട്: എസ്.കെ.എസ്.എസ്.എഫ് നിടുവാട്ട് ശാഖയുടെ ആഭിമുഖ്യത്തിൽ ചേലക്കാട് ഉസ്താദ് പ്രാർത്ഥനാ സദസ്സും ‘ഷീ മീറ്റ്’ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഇന്നു രാവിലെയോടെ മരണപ്പെട്ട സമസ്ത ട്രഷററും നിടുവാട്ടെ പഴയകാല മുദരിസുമായിരുന്ന ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർക്കു വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സിന് സ്വിബ്‌ഗത്തുൽ ഇസ്‌ലാം മദ്റസാ സ്വദർ മുഅല്ലിം ഗഫാർ ഫൈസി നേതൃത്വം നൽകി. ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ശാഖാ പരിധിയിലെ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച ‘ഷീ മീറ്റ്’ ബോധവൽക്കരണ ക്ലാസ്സ് പ്രസിഡന്റ് സുലൈം ഹുദവിയുടെ അധ്യക്ഷതയിൽ എസ്.കെ.എസ്.എസ്.എഫ് കണ്ണൂർ ജില്ലാ കൗൺസിലർ സി.വി ഇൻഷാദ് മൗലവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന. സെക്രട്ടറി നാസർ ഫൈസി പാവന്നൂർ ക്ലാസ്സ് അവതരണം നടത്തി. പ്രസ്തുത പരിപാടിയിൽ ശാഖാ ജന. സെക്രട്ടറി താഹിർ നിടുവാട്ട് സ്വാഗതവും, ട്രഷറർ അൽത്താഫ് നിടുവാട്ട് നന്ദിയും പറഞ്ഞു. എസ്.വൈ.എസ് ശാഖാ ജന. സെക്രട്ടറി ഫിറോസ് മൗലവി, മുനവ്വിർ സി.പി, അജ്മൽ മാസ്റ്റർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്‌ഷർ നിടുവാട്ട്, യാസീൻ തുടങ്ങിയവർ സംബന്ധിച്ചു.


