ചേലേരി: ദാലിൽ മുനവ്വിറുൽ ഇസ്‍ലാം മദ്റസയിൽ എസ്.കെ.എസ്.ബി.വിയുടെ ആഭിമുഖ്യത്തിൽ മുഹറം പുതുവത്സര പരിപാടിയും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു. ഇന്നു രാവിലെ 7 മണിക്ക് നടന്ന പരിപാടിയിൽ സ്വദർ മുഅല്ലിം ഹൈദർ ഫൈസി ഇർഫാനിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. തുടർന്ന് രാജ്യസ്നേഹത്തെകുറിച്ചും ആധുനിക ഇന്ത്യയെകുറിച്ചും ഉദ്ബോധനം നൽകി. ശേഷം ഇന്ത്യൻ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ക്വിസ്സ് മത്സരം, കാലിഗ്രാഫി മത്സരം, പോസ്റ്റർ രചന, പ്രബന്ധ രചന തുടങ്ങി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ഒപ്പം ഗ്രാൻഡ് അസംബ്ലിയും മധുര വിതരണവും നടത്തി.
ജൂലൈ 28 മുതൽ ഓഗസ്റ്റ് 21 വരെ നീണ്ടു നിൽക്കുന്ന മുഹറം പുതുവത്സര പരിപാടിയും മദ്റസയിൽ വെച്ചു നടന്നു വരുന്നുണ്ട്. അവസാന ദിനമായ ഓഗസ്റ്റ് 21ന് വിദ്യാർഥികളുടെ വിവിധതരം കലാസാഹിത്യ മത്സരവും നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


