Kannadiparamba online news ✍️
കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം സന്ദർശിച്ചു
18 മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കും

കണ്ണൂര്‍: പുഴയും പച്ചത്തുരുത്തും സമ്മേളിക്കുന്ന പ്രകൃതിയുടെ മടിത്തട്ടിലേക്ക് സഞ്ചാരികളെ മാടി വിളിക്കുന്ന പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. പദ്ധതി 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് കെ.വി.സുമേഷ് എം.എല്‍.എ. കണ്ണാടിപ്പറമ്പ് ഓൺലൈൻ ന്യൂസിനോട് പറഞ്ഞു . എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പദ്ധതി പ്രദേശം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. പദ്ധതി നിര്‍ദേശം അംഗീകരിച്ച്് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പച്ചക്കൊടി കാട്ടിയതോടെയാണ് പദ്ധതി പ്രവര്‍ത്തനത്തിന് വേഗമേറിയത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി 4,01,50,000 രൂപയുടെ ഭരണാനുമതി നല്‍കി. കെ.വി സുമേഷ് എംഎല്‍എ യുടെ നേതൃത്വത്തില്‍ നാറാത്ത് ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്നാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി ടൂറിസം വകുപ്പ് മന്ത്രിക്ക്്് സമര്‍പ്പിച്ചത്. പുഴയോരങ്ങളില്‍ ഇരിപ്പിടങ്ങള്‍, പാലത്തിന് ഇരുവശവും ചിത്രപ്പണികളോട് കൂടിയ വിളക്ക് കാലുകള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റികള്‍, പാര്‍ക്ക്, നടപ്പാതകള്‍, സൈക്ലിംഗ് പാത, കഫ്‌റ്റേരിയ തുടങ്ങിയവ ഉള്‍പ്പെടെയുള്ള പുഴയോര ടൂറിസം പദ്ധതിക്കാണ് അനുമതി ലഭിച്ചത്. കണ്ടല്‍ക്കാടുകളും പച്ചത്തുരുത്തുകളും ദേശാടന പക്ഷികള്‍ ചേക്കേറുന്ന പക്ഷി സങ്കേതങ്ങളും മത്സ്യസമ്പത്താലും സമൃദ്ധമാണ് പുല്ലൂപ്പിക്കടവ്. സായാഹ്നങ്ങളില്‍ കുടുംബസമേതം നിരവധി പേരാണ് ഇവിടെ സന്ദര്‍ശിക്കുന്നത്്. എന്നാല്‍ വേണ്ടത്ര സൗകര്യങ്ങളോ കുട്ടികള്‍ക്കാവശ്യമായ പാര്‍ക്കോ വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യമോ ഇവിടെ ഇല്ല. തുടര്‍ന്ന് എം എല്‍ എയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. നാറാത്തിന്റെ ടൂറിസം സ്വപ്നങ്ങള്‍ക്ക് വലിയൊരു മുതല്‍കൂട്ടാണ് ഈ പദ്ധതി. (Kannadiparamba online news) പുല്ലൂപ്പിക്കടവ് മേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയില്‍ വാക്ക് വേയും ഇരിപ്പിടങ്ങളും ഒക്കെയായി വലിയൊരു സൗന്ദര്യവത്കരണ പദ്ധതിയാണ് യാഥാര്‍ത്ഥ്യമാവുന്നത്.കണ്ണാടിപ്പറമ്പിനെ കക്കാട്-കണ്ണൂര്‍ ടൗണുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലവും അനുബന്ധ റോഡിലുമൊക്കെയായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എം.എല്‍.എയ്‌ക്കൊപ്പം നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, കണ്ണൂര്‍ ടൂറിസം വകുപ്പ് ഡി ഡി കെ എസ് ഷൈന്‍, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, ടൂറിസം എ ടി ഐ ഒ കെ സി ശ്രീനിവാസന്‍, , കെല്‍ സൈറ്റ് എന്‍ജിനീയര്‍ വി ഒ റിഷിത്ത് കരാറുകാര്‍, ആര്‍ക്കിടെക്റ്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മെമ്പര്‍മാരായ സല്‍മത്ത് മിഹ്‌റാബി, ശരത്
കോണ്‍ടാക്ടര്‍ കബീര്‍ , നാറാത്ത് പഞ്ചായത്ത് വികസന കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രന്‍ , പൊതുപ്രവര്‍ത്തകരായ ബൈജു കോറോത്ത്, സ ഹജൻ പുല്ലൂപ്പി, എൻ.വി. ലതീഷ് വാര്യർ, ബഷീർ പുല്ലൂപ്പി എന്നിവരും കൂടെയുണ്ടായിരുന്നു.



