കണ്ണാടിപ്പറമ്പ ; കണ്ണാടിപ്പറമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്എസ്എൽസി , ഹയർസെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു . 2020,2021,2022 വർഷങ്ങളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ കുട്ടികളെയാണ് പിടിഎ യുടെ നേതൃത്വത്തിൽ അനുമോദിച്ചത് . കെ വി സുമേഷ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു . തുടർച്ചയായി അഞ്ച് വർഷം നൂറ് ശതമാനം വിജയം നേടിയ സ്കൂളിനെ എംഎൽഎ അഭിനന്ദിച്ചു . പിടിഎ പ്രസിഡണ്ട് ബൈജു കെ അധ്യക്ഷത വഹിച്ചു . നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ , ജില്ലാ പഞ്ചായത്ത് അംഗം താഹിറ കെ , കാണി കൃഷ്ണൻ , കബീർ കണ്ണാടിപ്പറമ്പ , എൻ ഇ ഭാസ്കര മാരാർ , ഹെഡ്മിസ്ട്രസ് സുനില പി ജി , ഹാഷിം എം സി , രമ വളപ്പിൽ , എം സുജിത് എന്നിവർ സംസാരിച്ചു . പ്രിൻസിപ്പാൾ രാധാകൃഷ്ണൻ ഇ സ്വാഗതവും കെ പി പ്രശാന്തൻ നന്ദിയും പറഞ്ഞു .



