ചേലേരി: നേതാജി സ്മാരക വായനശാല &ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ SSLC, PLUS 2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+നേടിയ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ കുട്ടികളെയും ചേലേരി എ.യു. പി സ്കൂളിലെ LSS, USS സ്ക്കോളർഷിപ്പ് നേടിയ കുട്ടികളുടെയും അനുമോദിച്ചു. പരിപാടി കൂടാളി ഹയർ സെക്കന്ററി സ്കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ. മനോജ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപരിപഠനവും സാധ്യതകളും എന്ന വിഷയത്തെ ക്കുറിച്ച് സൈക്കോളജിക്കൽ ട്രെയ്നർ ഡോ. സുധീർ. കെ. വി ക്ലാസ്സെടുത്തു. കൊളച്ചേരി ഗ്രാമപഞ്ചായത്തു പാതിനാറാം വാർഡ് മെമ്പർ ശ്രീമതി. കെ. സി. സീമ, നേതാജി വനിതാവേദി പ്രസിഡന്റ്. ശ്രീമതി. ഇ. പി വിലാസിനി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൂടാതെ കാലിഡോസ്കോപ് എജുക്കേഷനൽ ഡോക്യൂമെന്ററി അവാർഡ് 22 സംസ്ഥാനത്തലത്തിൽ ഒന്നാംസ്ഥാനം നേടിയ വായനശാല ബാലവേദിയുടെ വൈസ് പ്രസിഡണ്ടുമായ കുമാരി രോഹിജ സുനിലിനെ അനുമോദിക്കുകയുണ്ടായി. കഴിഞ്ഞ വർഷം ലൈബ്രറി കൗൺസിൽ കൊളച്ചേരി പഞ്ചായത്ത് നേതൃസമിതി സംഘടിപ്പിച്ച ഓണവസന്തം പരിപാടിയിൽ പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നേതാജി വായന ശാലയിലെ വിപിനാവിനോദിന് നേതൃ സമിതിക്കു വേണ്ടി വാർഡ് മെമ്പർ ശ്രീമതി കെ. സി. സീമ ക്യാഷ് പ്രൈസ് നൽകി. ചടങ്ങിൽ വായനശാല സെക്രട്ടറി ശ്രീ. കെ. വിനോദ്കുമാർ സ്വാഗതവും പ്രസിഡന്റ് ശ്രീ. കെ മുരളീധരൻ മാസ്റ്റർ അധ്യക്ഷതയും നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. കെ. കലേഷ് നന്ദിയും പറഞ്ഞു.


