കനത്ത മഴയിൽ നാറാത്ത് ഓണപ്പറമ്പിൽ വീട് തകർന്നു; വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു
നാറാത്ത് :- കനത്ത മഴ തുടരവേ നാറാത്ത് പഞ്ചായത്തിലെ മൂന്നാം വാർഡായ
ഓണപ്പറമ്പിൽ വീട് തകർന്ന് വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓണപ്പറമ്പിലെ കുന്നുംപുറത്ത് ഹൗസിൽ കെ.പി ഷിജുവിന്റെ വീടാണ് തകർന്നത്. മേൽക്കൂര പൂർണ്ണമായും ചുവരുകൾ ഭാഗികമായും തകർന്ന നിലയിലാണ്.
സംഭവ സമയം വീടിനുള്ളിൽ ആളുണ്ടായിരുന്നുവെങ്കിലും തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായി.സംഭവ സ്ഥലം നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, വാർഡ് മെമ്പർ ഗിരിജ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.



Click To Comment