പുല്ലൂപ്പി: നാറാത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ആയ പുല്ലൂപ്പി വെസ്റ്റിൽ നിന്നും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമ്പേഴ്സ് എക്സലൻസി അവാർഡ് വിതരണം ചെയ്തു. ഇന്നു ഉച്ചയ്ക്ക് 2 മണിക്ക് പുല്ലൂപ്പി മാപ്പിള എൽ.പി സ്കൂളിൽ വെച്ചു നടന്ന ചടങ്ങ് മിഹ്റാബി ടീച്ചറുടെ അധ്യക്ഷതയിൽ പതിമൂന്നാം വാർഡ് മെമ്പർ കെ.വി സൽമത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉന്നതവിജയികളായ ഫാത്തിമതു സജ കെ.സി, ലക്ഷ്മി മധുസൂദനൻ, ശിഫാന ജാബിർ, വൈഷ്ണവ് വൈജു എന്നിവർക്ക് മെമ്പർ സൽമത്ത് കെ.വി ഉപഹാരങ്ങൾ കൈമാറി. പ്രസ്തുത പരിപാടിയിൽ പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ ജംഷീർ സ്വാഗതം പറഞ്ഞു.



Click To Comment